ഞങ്ങളുടെ മാങ്ങയോ അവരുടെ ചക്കയോ?

"ഞങ്ങടെ മാവിലെ മാങ്ങയാ അവരുടെ പ്ലാവിലെ ചക്കയാ ടീച്ചറേ ആദ്യമുണ്ടാവ്വാ?" 
"നമുക്കേ, കാത്തിരുന്നു കാണാം ട്ടോ. പക്ഷെ അതു വരെയും നിങ്ങടെ മാവിനെ നന്നായി നോക്കണം. നോക്കില്ലേ?"

സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷങ്ങള്‍ നടന്നുവരികയാണ്. 
 ഓരോ ക്ലാസ്സും ഓരോ തൈകള്‍ നട്ട് സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ ഉത്സാഹമാണ് കേള്‍ക്കുന്നത്.
നാലാം ക്ലാസ്സുകാര്‍ മാവ്, മൂന്നാം ക്ലാസ്സുകാര്‍ ബദാം, രണ്ടാം ക്ലാസ്സുകാര്‍ പ്ലാവ്, ഒന്നാം ക്ലാസ്സുകാര്‍ മുട്ടപ്പഴം. 





എങ്ങനെയൊക്കെ ഞങ്ങളുടെ മരത്തെ നോക്കും എന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍. എത്രയും വേഗം മഴക്കാലം തീര്‍ന്നു പോയെങ്കില്‍ എനിക്കെന്റെ ചെടിയെ നനക്കാമായിരുന്നെന്ന്..


ജൂണ്‍ 4 , ശനിയാഴ്ച. അന്നേ തുടങ്ങിയിരുന്നു പരിസ്ഥിതി ദിനാഘോഷങ്ങള്‍. എല്ലാവരും നിലത്തു ചമ്രം പടിഞ്ഞിരുന്നും കിടന്നും തങ്ങള്‍ക്കറിയുന്ന പരിസ്ഥിതിയെ വരച്ചു, നിറം കൊടുത്തു, അടിക്കുറിപ്പുകളെഴുതി..









ജൂണ്‍ 5 ഞായറാഴ്ച ആയിരുന്നല്ലോ. 6നു രാവിലെ ശിവശങ്കരന്‍ മാഷാണ് വൃക്ഷത്തൈ നട്ടു കൊണ്ട് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.



            ഇക്കൊല്ലവുംആദ്യത്തെ റാലി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തന്നെ..









"അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങള്‍ മുറിക്കരുതെ..."


                                 ഈ കൂട്ടായ്മ എന്നും നമുക്ക് തണല്‍ നല്‍കട്ടെ 


                  ഈ സംരക്ഷണം എന്നുമുണ്ടാവട്ടെ, നമുക്ക്  ചക്കയും മാങ്ങയും കിട്ടുന്നതിലുമപ്പുറം..

1 അഭിപ്രായങ്ങള്‍:

BRC Edapal പറഞ്ഞു...

Exciting documentation..
Congrats!

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge