" ആലങ്കോട് നന്നങ്ങാടി കണ്ടെടുത്തു"

പത്രത്തില്‍ വാര്‍ത്ത വന്നത് ഓര്‍മയില്ലേ? 
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ കുട്ടികളും അധ്യാപകരും എല്ലാം കൂടി ഒരുമിച്ച് അവിടെക്കെത്തി.

                      സംഭവം നടന്നത് സ്കൂളിന്റെ തൊട്ടടുത്താണ്. ഇവിടുത്തെ സംഗം ആര്‍ട്സ് ക്ലബിലെ അംഗങ്ങള്‍ ( നമ്മുടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തന്നെ) മൈതാനത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു ലോറി പോയി. പെട്ടന്നാണ് ലോറി പോയ ഭാഗത്ത് ഒരു കുഴി രൂപപ്പെട്ടത്. എല്ലാവരും ഓടിക്കൂടി. എന്താണെന്നറിയാനുള്ള ആകാംക്ഷ.. നേരം രാത്രിയാകുന്നു. ആദ്യത്തെ ആവേശത്തോടെയുള്ള ജോലിയില്‍ വക്കുകളൊക്കെ പൊട്ടിയെങ്കിലും ഏറെ പണിപ്പെട്ട് രാത്രി വൈകി ആ നന്നങ്ങാടി പുറത്തെടുത്തു. കൂട്ടത്തില്‍  ശൂലം, മഴു, കത്തി തുടങ്ങിയ ഇരുമ്പ് കൊണ്ടുള്ള പണിയായുധങ്ങളും. 
 
                     നാട്ടുകാരില്‍ പലര്‍ക്കും പക്ഷെ ഇതിലൊന്നും യാതൊരു പുതുമയുമില്ല. ഇതു പോലത്തെ എത്ര എണ്ണം ഈ ഭാഗത്ത്‌ കിളക്കുമ്പോഴും ജെ സി ബി വന്ന്‍ മണ്ണ് എടുക്കുമ്പോഴും കണ്ടിരിക്കുന്നു, ദൂരെക്കളഞ്ഞിരിക്കുന്നു എന്ന ഭാവമാണ് അവര്‍ക്ക്. പല തരം കഥകളും കേട്ടു. കൂട്ടത്തിലൊന്ന് ഏറെ രസകരമായിരുന്നു. പണ്ടത്തെ ആളുകള്‍ മരിക്കുമ്പോള്‍ അവരെ നന്നങ്ങാടിയില്‍ കുഴിച്ചിടുമത്രേ; ഒപ്പം പണിയായുധങ്ങളും.
                        നമ്മുടെ സ്കൂളിന്റെ ദാ ഇത്രേം അടുത്തു നിന്ന്  ഒരു ചരിത്രസ്മാരകം കണ്ട സുഖത്തോടെ ഞങ്ങള്‍ തിരിച്ചു നടന്നു.

           






2 അഭിപ്രായങ്ങള്‍:

BRC Edapal പറഞ്ഞു...

കൊള്ളാം. നല്ല പ്രവര്‍ത്തനം . ആശയങ്ങള്‍ അടുക്കും ചിട്ടയോടെയും അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. അനുമോദനങ്ങള്‍

ഖാദര്‍ പറഞ്ഞു...

രസകരമായതും വിജ്ഞാനപ്രദവുമായ വിവരണം
അദ്യാപകര്‍ക്കും കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge