ജൂണ്‍ 9, വ്യാഴം. 
രാവിലെ ബിന്‍ഷാദിന്റെയും ദില്‍ഷാദിന്റെയും   ഉമ്മ ടീച്ചറെ വിളിച്ചു ചോദിക്കുന്നു :" ഇന്ന് ചോറു വേണ്ട എന്ന് രണ്ടാളും പറയുന്നു.ശരിയാണോ ടീച്ചറെ? ഇന്ന് സ്കൂളില്‍ ചോറുണ്ടോ?"
 ഉണ്ട്.  ഉച്ച ഭക്ഷണ പരിപാടി തുടങ്ങി.

ഉച്ച.
സാമ്പാറിന്റെ മണം മാറിത്തുടങ്ങുമ്പോഴേക്കും രക്ഷിതാക്കള്‍ എത്തിത്തുടങ്ങി.
ഇന്ന് PTA മീറ്റിംഗ് ഉണ്ട്, സൗജന്യ  യൂണിഫോം വിതരണമുണ്ട്, മഴക്കാല രോഗങ്ങളെപ്പറ്റി ക്ലാസ്സുണ്ട്.

രണ്ടു മണിക്ക് തന്നെ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഷാനവാസ് വട്ടത്തൂര്‍ എത്തിച്ചേര്‍ന്നു.ആലങ്കോട്ടെ മോഹനേട്ടന്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി നല്‍കുന്ന യൂണിഫോമുകളുടെ വിതരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മോഹനേട്ടന്റെ അമ്മ ശ്രീമതി ജാനകിയമ്മയാണ് വിതരണം ചെയ്തത്.

പുതിയ School Management Committee (SMC) രൂപീകരണമായിരുന്നു അടുത്ത പരിപാടി. ഭാരവാഹികളായി സി കെ സുരേഷ് ബാബു, കെ ഗിരീഷ്‌ കുമാര്‍, മിനി, ബീന, അനിത, ഖൈറുന്നിസ,രവീന്ദ്രനാഥ്, പി പ്രിയ, ശിവശങ്കരന്‍, എം വി  രവീന്ദ്രന്‍, ശിവശങ്കരന്‍ മാസ്റര്‍, ടി കൃഷ്ണന്‍ നായര്‍, കുഞ്ഞപ്പ, പി വിജയന്‍, സി വിജയലക്ഷ്മി, കെ വി മൊയ്തു, ടി വി രാമചന്ദ്രന്‍, അറുമുഖന്‍, അഷറഫ് സി വി, പി പി മുഹമ്മദ്‌, സി കെ കൃഷ്ണന്‍, എം ഉണ്ണികൃഷ്ണന്‍, ടി പി അബ്ദു, രതീഷ്‌കുമാര്‍ കെ, കാദര്‍ കെ വി, അഹമ്മദ്‌ പി, സുമതി, സുബൈദ, ദേവി,രമ്യ, ഷഹീന, റഫീഖ, ഫാത്തിമ, സീനത്ത്‌, ഫൗസിയ, സുഹറ, മുനീറ, സ്മിത, നജില, ഷിബ്ന, മില്‍ഷ, രോഹിത്, ഷബീബ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

"ആരും പോകരുത്. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ശ്രീ രാജീവ് ഇപ്പോള്‍ നമുക്ക് മഴക്കാലത്ത്‌ സാധാരണയായി കണ്ടു വരുന്ന രോഗങ്ങളെ പറ്റിയും, എടുക്കേണ്ട മുന്‍കരുതലുകളെ പറ്റിയും പറഞ്ഞു തരും.."






കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge