കേരള ക്വിസ് മാതൃകയായി.








കേരളപ്പിറവി ദിനത്തോടനുബന്ധിച് ആലങ്കോട്  ഗവ.എല്‍ .പി. സ്ക്കൂളില്‍ കേരള ക്വിസ് മത്സരം നടന്നു. സ്ക്കൂള്‍ പി.ടി.ഏ , വെല്‍ഫെയര്‍ കമ്മറ്റി  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടി
എടപ്പാള്‍ ഉപജില്ലയിലെ ആദ്യ സംരംഭമായിരുന്നു. കേരള
ക്വിസ്സിന്റെ  ഉദ്ഘാടനം സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ശിവശങ്കരന് മാസ്ടര്‍ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി
കണ്‍വീനര്‍   ശ്രീ. എം. വി. രവീന്ദ്രന്‍ , എ. ഇ .ഒ. ശ്രീ. എന്‍. ഹരിദാസ് , പ്രധാനാധ്യാപകന്‍ ശ്രീ. കെ. കെ. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്സിനു ശ്രീമതി. പി. ബി.ഷീല ടീച്ചർ, ശ്രീ. ജയദേവന്‍ മാസ്ടര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. വിജയികള്‍ക്ക് ഉപഹാരങ്ങളും  വിതരണം ചെയ്തു.

ഫീല്‍ഡ് ട്രിപ്പ് നടത്തി .



 അധ്യാപകനോടൊത്തുള്ള  വയല്‍  യാത്ര
വിദ്യാര്‍ ഥികള്‍ക്ക് നവ്യാനുഭവമായി. രണ്ടാം ക്ലാസ്സിലെ  കുംഭത്തില്‍ നട്ടാല്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് യാത്ര നടത്തിയത്.

ഒറിഗാമി ശില്പ്പശാല നടത്തി.


   പ്രീ- പ്രൈമറി  അധ്യാപകര്‍ക്കായി ബി. ആര്‍ . സി . തലത്തില്‍ ഒറിഗാമി , പാഴ്വസ്തു നിര്‍മ്മാണ  ക്ലാസ് നടത്തി. ക്ലാസ്സിനു ഗവ: എല്‍. പി. സ്ക്കൂള്‍ ആലങ്കോട്  പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ നേതൃത്വം നല്‍കി.

കായിക പ്രതിജ്ഞ എടുത്തു.

   കായിക  ദിനത്തോടനഭാന്ധിച്  സ്ക്കൂള്‍  കുട്ടികള്‍  കായികപ്രതിജ്ഞ  എടുത്തു.


BASIC LITERACY PROGRAMME      CLASS CONDUCTED BY STUDENTS



ക്ലാസിനു  പുറത്ത് ഒരു മരം





നിര്‍മ്മാണം ; കെ .കെ. ലക്ഷ്മണന്‍ .


എല്ലാ  ക്ലാസ്സിനും  ഒരു  കമ്പ്യൂട്ടര്‍  വീതം  





ഉദ്ഘാടനം  എ ഇ ഓ . ഹരിദാസ്‌  മാസ്റ്റര്‍  നിര്‍വഹിച്ചു ,സംഘാടനം  പീ .ടീ .എ . 

സ്കൂള്‍ മുറ്റത്തും വിദ്യാരംഭം



        വിജയദശമി  നാളില്‍ സ്കൂള്‍ മുറ്റത്ത്‌ നടന്ന വിദ്യാരംഭം ശ്രദ്ധേയമായി . ആലങ്കോട് ഗവ എല്‍ .പി. സ്ക്കൂളിലാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിധ്യാരംഭാത്തിന് അവസരം ഒരുക്കിയത്. സ്ക്കൂളിലെ നൂറു വര്ഷം പഴക്കമുള്ള കാണിക്കൊന്നത്തറയില്‍ ഒരുക്കിയ അരിയിലും , മണലിലും  , പുസ്തകതിലുമാണ് കുട്ടികളും രക്ഷിതാക്കളും  അറിവിന്ടെ  ഹരിശ്രീ  കുറിച്ചത്. പരിപാടിക്ക് സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഘരന്‍ മാസ്റ്റര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷമണന്‍ , അബ്ദു, ജിജിവര്‍ഗീസ്  , അച്യുതന്‍ നായര്‍ , ടി. പി. രതീഷ്‌ , രതിഷ എന്നിവര്‍ നേതൃത്വം നല്‍കി.        


106  വര്ഷം പ്രായമുള്ള കണിക്കൊന്ന  മരത്തിനു ചുവട്ടില്‍ കുട്ടികള്‍ പുസ്തക പൂജയൊരുക്കി. ആലങ്കോട് ഗവ:എല്‍ .പി.സ്കൂളിലെ കുട്ടികളാണ് പുസ്തകപൂജയുടെ വേരിട്ടകാഴ്ചയോരുക്കിയത്. ക്ലാസ് റൂം  പ്രവര്തനതിന്ടെ ഭാഗമായി രൂപം കൊണ്ട പോര്‍ട്ട്‌ ഫോളിയോ ഫയല്‍ ഓരോകുട്ടിയും കണിക്കൊന്ന തറയുടെചുവടെ  നിരത്തിവെച്ച്  വട്ടത്തില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയാണ് പൂജവെച്ചത്.
    പ്രവര്‍ത്തനത്തിന്  പി. ടി. ഏ. പ്രസിഡണ്ട്‌  പി. പി. മുഹമ്മത് , സ്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഖരന്‍ , അച്യുതന്‍ നായര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടാളമിറങ്ങി, നാട്ടുകാര്‍ ജാഗ്രതൈ!

  അറിയിപ്പ്:
ആലങ്കോട് നിവാസികളുടെ പ്രത്യേക ശ്രദ്ധക്ക്. നാട്ടില്‍ 'ശുചിത്വസേന' എന്ന പേരില്‍ ആലങ്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക സംഘം പരിശോധനക്കായി ഇറങ്ങിയിട്ടുണ്ട്. വീടും പരിസരവും (കിണര്‍, തൊഴുത്ത് ഇവയൊക്കെ ഉള്‍പ്പെടും) വൃത്തിയുള്ളതാണോ, മാലിന്യങ്ങള്‍ അലക്ഷ്യമായി എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ, വെള്ളം, പ്രത്യേകിച്ചും കൊതുകുകള്‍ മുട്ടയിടാന്‍ പാകത്തില്‍ കേട്ടിനില്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അവര്‍ ഏതു നിമിഷവും നിങ്ങളുടെ വീട്ടിലെത്താം. കരുതിയിരിക്കുക! 


ശുചിത്വസേന പണി തുടങ്ങിക്കഴിഞ്ഞു. ഓരോ വീട്ടിലും കയറിയിറങ്ങി മുക്കും മൂലയും അരിച്ചു പെറുക്കി, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്‌ അവര്‍..


 ഈ വിവരാന്വേഷണത്തില്‍ തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം.കണ്ടതും കേട്ടതുമൊക്കെ എഴുതി തയ്യാറാക്കി , ചര്‍ച്ച ചെയ്ത് അവിടെ വച്ചു തന്നെ അവര്‍ തീരുമാനിക്കുന്നു; 'ഈ വീട് ശുചിത്വവീട്' ആണോ അല്ലയോ എന്ന്‍. 



"ഉം.. വല്യുപ്പാ.. ഇതു നല്ല ശുചിത്വമുള്ള വീട് തന്നെ". 
ഇതാ ഞങ്ങടെ സര്‍ട്ടിഫിക്കറ്റ് : 




വീണ്ടും, നമുക്കൊന്നോര്‍ത്തുനോക്കാം!

അഭ്യുദയകാംക്ഷി എന്ന വാക്കിന്റെ അര്‍ഥം 'കാണണോ' ? ഇതാ ശിവശങ്കരന്‍ മാഷ്‌.

നമ്മുടെ പ്രിയപ്പെട്ട ഈ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കം സ്കൂളിനു സമ്മാനിച്ചത് ഈ ഗേറ്റ്.


ഇല്ല മാഷേ, ഇനി ഈ കുസൃതിക്കുരുന്നുകള്‍ റോഡിലേക്ക് ഓടി ആരെയും ഭയപ്പെടുത്തില്ല; വൈകുന്നേരങ്ങളില്‍ ആരും നമ്മുടെ വിദ്യാലയം ദുരുപയോഗപ്പെടുത്തില്ല. അതിരുകല്‍ക്കപ്പുറത്തേക്ക് മനസ്സിനെ പറത്തി വിട്ട് ഈ സുരക്ഷിതത്വത്തിനുള്ളില്‍ ഞങ്ങള്‍ ആടിപ്പാടി നടന്നോളാം..

" ആലങ്കോട് നന്നങ്ങാടി കണ്ടെടുത്തു"

പത്രത്തില്‍ വാര്‍ത്ത വന്നത് ഓര്‍മയില്ലേ? 
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ കുട്ടികളും അധ്യാപകരും എല്ലാം കൂടി ഒരുമിച്ച് അവിടെക്കെത്തി.

                      സംഭവം നടന്നത് സ്കൂളിന്റെ തൊട്ടടുത്താണ്. ഇവിടുത്തെ സംഗം ആര്‍ട്സ് ക്ലബിലെ അംഗങ്ങള്‍ ( നമ്മുടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തന്നെ) മൈതാനത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു ലോറി പോയി. പെട്ടന്നാണ് ലോറി പോയ ഭാഗത്ത് ഒരു കുഴി രൂപപ്പെട്ടത്. എല്ലാവരും ഓടിക്കൂടി. എന്താണെന്നറിയാനുള്ള ആകാംക്ഷ.. നേരം രാത്രിയാകുന്നു. ആദ്യത്തെ ആവേശത്തോടെയുള്ള ജോലിയില്‍ വക്കുകളൊക്കെ പൊട്ടിയെങ്കിലും ഏറെ പണിപ്പെട്ട് രാത്രി വൈകി ആ നന്നങ്ങാടി പുറത്തെടുത്തു. കൂട്ടത്തില്‍  ശൂലം, മഴു, കത്തി തുടങ്ങിയ ഇരുമ്പ് കൊണ്ടുള്ള പണിയായുധങ്ങളും. 
 
                     നാട്ടുകാരില്‍ പലര്‍ക്കും പക്ഷെ ഇതിലൊന്നും യാതൊരു പുതുമയുമില്ല. ഇതു പോലത്തെ എത്ര എണ്ണം ഈ ഭാഗത്ത്‌ കിളക്കുമ്പോഴും ജെ സി ബി വന്ന്‍ മണ്ണ് എടുക്കുമ്പോഴും കണ്ടിരിക്കുന്നു, ദൂരെക്കളഞ്ഞിരിക്കുന്നു എന്ന ഭാവമാണ് അവര്‍ക്ക്. പല തരം കഥകളും കേട്ടു. കൂട്ടത്തിലൊന്ന് ഏറെ രസകരമായിരുന്നു. പണ്ടത്തെ ആളുകള്‍ മരിക്കുമ്പോള്‍ അവരെ നന്നങ്ങാടിയില്‍ കുഴിച്ചിടുമത്രേ; ഒപ്പം പണിയായുധങ്ങളും.
                        നമ്മുടെ സ്കൂളിന്റെ ദാ ഇത്രേം അടുത്തു നിന്ന്  ഒരു ചരിത്രസ്മാരകം കണ്ട സുഖത്തോടെ ഞങ്ങള്‍ തിരിച്ചു നടന്നു.

           






കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge