പ്രണവ് കൃഷ്ണ, വാസുദേവന്‍‌ നമ്പൂതിരി, കിരണ്‍, ഫബിന, പ്രണവ്, ആദില നസറിന്‍, വൈശാഖ്, അന്‍ഷിദ, അര്‍ജുന്‍, അര്‍ഷാദ്, ശ്രേയ, ഷംന, ദില്‍ഷാദ്

ഒന്ന് കൂടി ഉറക്കെ പറയട്ടെ :
"പ്രണവ് കൃഷ്ണ, വാസുദേവന്‍‌ നമ്പൂതിരി, കിരണ്‍, ഫബിന, പ്രണവ്, ആദില നസറിന്‍, വൈശാഖ്, അന്‍ഷിദ, അര്‍ജുന്‍, അര്‍ഷാദ്, ശ്രേയ, ഷംന, ദില്‍ഷാദ് .."

 അതെ! ഈ ദിവസം, അതായത് പള്ളിക്കൂടം തുറക്കുന്ന ഈ ജൂണ്‍ ഒന്നിന് ഇവര്‍ ഓരോരുത്തരുമായിരുന്നു ഇവിടത്തെ തലക്കെട്ട്‌, ശ്രദ്ധാകേന്ദ്രം. 

ലളിതമായ ഇത്തിരി ഒത്തിരി പുതുമകളോടെയായിരുന്നു ആലങ്കോട് സ്കൂളിന്റെ ഇത്തവണത്തെ പ്രവേശനോത്സവം.

വര്‍ണക്കടലാസുകള്‍ കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ച സ്കൂള്‍ ഹാളില്‍ ആദ്യം സ്വാഗതഗാനം, അതു കഴിഞ്ഞ്  PTA, MTA, WELFARE COMMITTEE അംഗങ്ങളൊരുമിച്ച യോഗം നടക്കുന്നു..

ഇതിനിടയില്‍ അമ്മമാരുടെ വിരലില്‍ തൂങ്ങി പുതിയ കുരുന്നുകളും  അത്രയും എണ്ണം മുതിര്‍ന്ന കുട്ടികളും വേദിക്കരികിലുള്ള വരാന്തയിലെത്തി. അമ്മമാരില്‍ നിന്ന് ആ കുഞ്ഞിക്കൈകള്‍ ചേച്ചിമാരും ചേട്ടന്മാരും ഏറ്റു വാങ്ങുന്നു.

"പുതിയ കുട്ടികള്‍ കടന്നുവരട്ടെ" വേദിയില്‍ നിന്നും അറിയിപ്പ്.

പുതിയോരാളെയും കൊണ്ട് അതാ നാലാം ക്ലാസ്സുകാരി ഷിബ്ന വേദിയിലേക്ക്. മൈക്കിനു മുമ്പില്‍ ഷിബ്ന: "എന്റെ പേര് ഷിബ്ന ഷെറിന്‍, ഇത് ഷംന. ഷംനയെ നമ്മുടെ സ്കൂളിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു".
റോസ് നിറത്തിലുള്ള വലിയൊരു ബലൂണ്‍ ഷംനക്ക്  സമ്മാനിച്ച്‌ ചേച്ചി വേദിയൊഴിഞ്ഞു.

ബലൂണ്‍ രണ്ടു കൈ കൊണ്ടും വാങ്ങി, കുഞ്ഞു ഷംന ഉമ്മയെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു:
"എന്റെ പേര് ഷംന..".
'ഒന്നാം ക്ലാസ്സിലെ അമ്മ'മാരെല്ലാരും ഉറക്കെ കയ്യടിച്ചു.

ആരാ അടുത്തത്?...







ഉച്ചക്ക്  മിഠായിക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ പാവകളുമായി അവര്‍ പിന്നാക്കം തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി  നടന്നു പോയി

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge