പത്തു പുസ്തകങ്ങളും വാക്കും






വായനദിന പ്രതിജ്ഞ ഷിബ്ന ഷെറിന്‍ ചൊല്ലിക്കൊടുക്കുന്നു


         വെറുതേ വായനാവാരം ഉദ്ഘാടനം ചെയ്ത് ഒരു പ്രസംഗവും കാച്ചി അങ്ങു പോവുകയല്ല ആലങ്കോട് ബാബു ചെയ്തത്. പ്രാദേശിക കവിയായ അദ്ദേഹം സ്കൂള്‍ ലൈബ്രറിക്കായി തന്റെതടക്കം 10 പുസ്തകങ്ങള്‍ സംഭാവന ചെയ്തതിലൂടെ വായനാദിനത്തിന്റെ സന്ദേശം കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി.



 

     പുതിയ പ്രധാന അദ്ധ്യാപികശ്രീമതി വി കെ ബിന്ദുമോള്‍ എല്ലാവരെയും വായനാ വാരത്തിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പദവി ഏറ്റെടുത്ത് എപ്പോഴത്തെയും പോലെ പരിപാടി ഭംഗിയായി നടത്താന്‍ കൃഷ്ണന്‍ നായര്‍  മുമ്പിലുണ്ടായിരുന്നു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

പിന്നീടായിരുന്നു ഉദ്ഘാടനം. ഒരു നല്ല വായനക്കാരനേ ഒരു നല്ല എഴുത്തുകാരനും പ്രാസംഗികനും ആകാന്‍ കഴിയൂ എന്ന് പറഞ്ഞ ശ്രീ ആലങ്കോട് ബാബു നാവിനു വഴങ്ങാത്ത രണ്ടുമൂന്നു വരികള്‍ തെറ്റാതെ  നിഷ്പ്രയാസം പറഞ്ഞ് കുട്ടികളെ അത്ഭുദചകിതരാക്കി.

വേദിയില്‍ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രിയപ്പെട്ട മുന്‍ പ്രധാനഅദ്ധ്യാപകന്‍ നമ്പൂതിരി മാഷ്‌. മാഷ്‌ പറഞ്ഞു തുടങ്ങി:"പണ്ടൊക്കെ പുതിയ പാഠപുസ്തകം കിട്ടിയാല്‍ ആദ്യം എല്ലാ പദ്യങ്ങളും ഞാന്‍ കാണാപ്പാഠം പഠിക്കും. എന്നിട്ട് അച്ഛനമ്മമാരുടെയും ചേച്ചിമാരുടെയും ഏട്ടന്മാരുടെയും പിന്നാലെ നടന്ന് അത് തെറ്റാതെ ചൊല്ലിക്കേള്‍പ്പിക്കലായി. നിങ്ങളൊക്കെ പുതിയ പുസ്തകം കിട്ടിയാല്‍ എന്താ ചെയ്യുക?"

മാഷിപ്പഴും പഴയ മാഷ്‌ തന്നെ, കുട്ടികളൊക്കെ സാകൂതം കേട്ടുകൊണ്ടിരിക്കുന്നു..






ഇനിയാണ് പൂര്‍വവിദ്യാര്‍ഥിനി ശ്രീനിധിയുടെ ആശംസ പ്രസംഗം. ഒട്ടു പഴക്കമില്ലാത്ത ഓര്‍മ്മകള്‍ ശ്രീനിധി പങ്കു വച്ചു. ഇവിടെ നിന്നും വായിച്ച പുസ്തകങ്ങള്‍, കുഞ്ഞുണ്ണി മാഷുടെ കവിതകള്‍ .. അങ്ങനെയങ്ങനെ.

ഇനി ഞാനൊരു കൊച്ചു കവിത ചൊല്ലിത്തരാം.
        
"    വാക്ക് 
അഞ്ചാം വയസ്സിലീ അമ്പല ഭൂവില്‍
കൊഞ്ചിക്കരഞ്ഞു  കൊണ്ടെത്തിയ നാളില്‍
മുന്നില്‍ നിരന്ന മധുരപ്പൊതികള്‍
വാക്കു നിറഞ്ഞൊരു ചാക്കായിരുന്നു
പിന്നെ ഞാന്‍ കണ്ടുവാ  ചൂരല്‍ കഷായം
തന്ന മധുരവും വാക്കായിരുന്നു
പോക്കു വെയിലിലാ കൊന്ന മേലാരോ
തൂക്കിയ പൂക്കളും വാക്കായിരുന്നു
പിന്നെ ഞാന്‍ കണ്ടുവെന്‍ മുന്നില്‍ വഴിയും
പിന്നില്‍ നിഴലുമെന്‍ കണ്ണില്‍ ചിരിയും
ചുണ്ടില്‍ ജലവുമെന്‍ കയ്യില്‍ വിളക്കും
എന്നുമെന്‍ ചാക്കിലെ വാക്കായിരുന്നു"



വായനാദിനത്തില്‍ നല്ലൊരു കവിത കേട്ട സന്തോഷത്തില്‍ കുട്ടികള്‍.

12 വര്‍ഷങ്ങളായി എല്ലാ കാര്യത്തിനും സ്കൂളിനൊപ്പമുള്ള രവിയേട്ടന്‍ കുട്ടികളോട് കുട്ടിക്കുട്ടി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്. എന്നാണ് വായനാദിനം, ആരുടെ ഓര്‍മയുമായി ബന്ധപെട്ടാണ് ഇതാചരിക്കുന്നത്..


  സുശീല ടീച്ചര്‍  നന്ദി പറഞ്ഞതോടെ വായനാ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിനു തിരശ്ശീല വീണു.

2 അഭിപ്രായങ്ങള്‍:

G.S.A.L.P.S NANNAMMUKKU പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
G.S.A.L.P.S NANNAMMUKKU പറഞ്ഞു...

Your blog is very interesting... Nice attempt..

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge