കുടുംബ വിദ്യാഭ്യാസ സൗഹൃദ സദസ്സ്

ജൂണ്‍ മാസത്തിലെ ഒരു പകല്‍.
"മാഷന്മാരെന്താ സ്കൂളിലെ  പോരാഞ്ഞ് ഇപ്പൊ വീട്ടിലുംവന്നു പഠിപ്പിക്കാന്‍ തൊടങ്ങ്യോ?" - കേശവേട്ടന്‍ മൂക്കത്ത് വിരല്‍ വച്ചു.
                     അതെ! ലക്ഷ്മണന്‍ മാഷും ഫസല് മാഷും ഇപ്പൊ സ്കൂളിനടുത്ത തച്ചുപറമ്പ് എന്ന ഗ്രാമത്തിലാണ്. അവര്‍ ഒറ്റക്കല്ല, സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുണ്ട്, PTAക്കാരുണ്ട്,  MTAക്കാരുണ്ട്, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുണ്ട്.
                 വിദ്യാര്‍ഥികളിലെ പഠനപിന്നോക്കാവസ്ഥ മനസ്സിലാക്കി അവര്‍ക്ക് അതിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനാണ് പ്രധാനാധ്യാപകന്‍ ശ്രീ കെ കെ ലക്ഷ്മണന്‍ കുടുംബവിദ്യാഭ്യാസ സൗഹൃദസദസ്സുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രക്ഷിതാക്കളുമായി കൂടുതല്‍ ഇടപഴകുന്നതിലൂടെ അധ്യാപക-വിദ്യാര്‍ഥി ബന്ധതിന്നപ്പുറത്തു  നിന്നു കൊണ്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള ഈ പദ്ധതി ഒരു പ്രദേശത്തെ 20 വീടുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നടത്തുന്നത്. തച്ചുപറമ്പിലെ ആദ്യഘട്ടം എം വി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ കെ ലക്ഷ്മണന്‍ ക്ലാസ്സെടുത്തു.
    
കെ കെ മായാദേവി, പി കെ കുഞ്ഞപ്പ, ടി വി രാമചന്ദ്രന്‍, പി പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി വി മുഹമ്മദ്‌ ഫസല് റഹ്മാന്‍ നന്ദി പറഞ്ഞു.

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge