ഇത് ഞങ്ങളുടെ ആലങ്കോട് സ്കൂള്‍

                       മധ്യകേരളത്തിലെ ആലങ്കോട് എന്ന ഒരു കൊച്ചു നാട്ടിന്‍പുറം  അക്ഷരപ്പൊട്ടുകള്‍ സ്വപ്നം കണ്ടു തുടങ്ങിയിട്ട്  106 വര്‍ഷങ്ങള്‍ പിന്നിടുന്നു. അതെ, ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നന്മയും ഏറ്റുവാങ്ങി ഗ്രാമത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തെക്കും വെളിച്ചം പരത്തി ആലങ്കോട് ജി എല്‍ പി സ്കൂള്‍ മുന്നോട്ടു തന്നെ!
                      എത്രയെത്ര മഹാരഥന്മാരായ അധ്യാപകര്‍, എത്രയെത്ര പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍.. ആലങ്കോട്   ലീലാകൃഷ്ണന്‍, സന്തൂര്‍ ഹരിദാസ് തുടങ്ങിയ പ്രഗത്ഭര്‍ അതില്‍ ചില മുത്തുകള്‍ മാത്രം.                                 
                    കാലം മോടി പിടിപ്പിച്ച വിദ്യാലയത്തിന്റെ മുറ്റത്ത് ഇപ്പോഴും ആ കണിക്കൊന്നയുണ്ട്. നിങ്ങള്‍ക്കോര്‍മയില്ലേ? സ്കൂളിന്റെ അടിത്തറ പാകിയ  അന്ന് ഈ മണ്ണില്‍ വേര് പടര്‍ത്താന്‍ തുടങ്ങി, ഇപ്പോഴും നമ്മുടെ രണ്ടാം ക്ലാസ്സുകാര്‍ക്കും മൂന്നാം ക്ലാസ്സുകാര്‍ക്കും മാലയുണ്ടാക്കാന്‍ പൂഞെട്ടു നല്‍കുന്ന, എല്ലാ വേനലവധിക്കും മഞ്ഞപ്പട്ടുടുത്തു നില്‍ക്കുന്ന അതേ കണിക്കൊന്ന..
                   ഈ കൊന്നച്ചോട്ടിലിരുന്ന്‍  നല്ല നല്ല അക്ഷരങ്ങളെ കൂട്ടിച്ചേര്‍ത്ത് നമുക്കിനിയും നല്ലൊരു നാളെ ഉണ്ടാക്കാം..!

കാഴ്ചക്കാര്‍ ഇതു വരെ

copyright@glpsalancode. Blogger പിന്തുണയോടെ.

തിരയൂ

ഉള്ളടക്കം

എന്റെ ഫോട്ടോ
എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം

Facebook Badge