അറിയിപ്പ്:
ആലങ്കോട് നിവാസികളുടെ പ്രത്യേക ശ്രദ്ധക്ക്. നാട്ടില്‍ 'ശുചിത്വസേന' എന്ന പേരില്‍ ആലങ്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക സംഘം പരിശോധനക്കായി ഇറങ്ങിയിട്ടുണ്ട്. വീടും പരിസരവും (കിണര്‍, തൊഴുത്ത് ഇവയൊക്കെ ഉള്‍പ്പെടും) വൃത്തിയുള്ളതാണോ, മാലിന്യങ്ങള്‍ അലക്ഷ്യമായി എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ, വെള്ളം, പ്രത്യേകിച്ചും കൊതുകുകള്‍ മുട്ടയിടാന്‍ പാകത്തില്‍ കേട്ടിനില്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അവര്‍ ഏതു നിമിഷവും നിങ്ങളുടെ വീട്ടിലെത്താം. കരുതിയിരിക്കുക!
ശുചിത്വസേന പണി തുടങ്ങിക്കഴിഞ്ഞു. ഓരോ വീട്ടിലും കയറിയിറങ്ങി മുക്കും മൂലയും അരിച്ചു പെറുക്കി, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് അവര്‍..
ഈ വിവരാന്വേഷണത്തില്‍ തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം.കണ്ടതും കേട്ടതുമൊക്കെ എഴുതി തയ്യാറാക്കി , ചര്‍ച്ച ചെയ്ത് അവിടെ വച്ചു തന്നെ അവര്‍ തീരുമാനിക്കുന്നു; 'ഈ വീട് ശുചിത്വവീട്' ആണോ അല്ലയോ എന്ന്‍.
"ഉം.. വല്യുപ്പാ.. ഇതു നല്ല ശുചിത്വമുള്ള വീട് തന്നെ".
ഇതാ ഞങ്ങടെ സര്‍ട്ടിഫിക്കറ്റ് :
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ