Home / Archive for 2010
HIROSHIMA
പാല്‍ വിതരണം തുടങി .
സംസ്ഥാന സര്‍ക്കാരിന്ടെ പ്രൈമറി വിധ്യാര്തികള്‍ക്ക് ഉള്ള പാല്‍ വിതരണം ആലങ്കോട് ഗവ; എല്‍. പി. സ്ക്കൂളില്‍ തുടങ്ങി. യോഗത്തില്‍ സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി അംഗം സി. അബ്ദു , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ , സ്ക്കൂള്‍ ലീഡര്‍ ജിത്തു പ്രേമരാജ് എന്നിവര്‍ പ്രസംഗിച്ചു.
. മലയാള ഭാഷാ പ്രതിജ്ഞ .
കേരളപ്പിറവി ദിനത്തോടനുബന്ധിച് ആലങ്കോട് ഗവ ; എല്‍ . പി .സ്ക്കൂളില്‍ മലയാളഭാഷാ പ്രതിജ്ഞ ഏടുത്തു. പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരള ക്വിസ് മാതൃകയായി.
കേരളപ്പിറവി ദിനത്തോടനുബന്ധിച് ആലങ്കോട് ഗവ.എല്‍ .പി. സ്ക്കൂളില്‍ കേരള ക്വിസ് മത്സരം നടന്നു. സ്ക്കൂള്‍ പി.ടി.ഏ , വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടി
എടപ്പാള്‍ ഉപജില്ലയിലെ ആദ്യ സംരംഭമായിരുന്നു. കേരള
ക്വിസ്സിന്റെ ഉദ്ഘാടനം സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ശിവശങ്കരന് മാസ്ടര്‍ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി
കണ്‍വീനര്‍ ശ്രീ. എം. വി. രവീന്ദ്രന്‍ , എ. ഇ .ഒ. ശ്രീ. എന്‍. ഹരിദാസ് , പ്രധാനാധ്യാപകന്‍ ശ്രീ. കെ. കെ. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്സിനു ശ്രീമതി. പി. ബി.ഷീല ടീച്ചർ, ശ്രീ. ജയദേവന്‍ മാസ്ടര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. വിജയികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.
ഫീല്‍ഡ് ട്രിപ്പ് നടത്തി .
അധ്യാപകനോടൊത്തുള്ള വയല്‍ യാത്ര
വിദ്യാര്‍ ഥികള്‍ക്ക് നവ്യാനുഭവമായി. രണ്ടാം ക്ലാസ്സിലെ കുംഭത്തില്‍ നട്ടാല്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് യാത്ര നടത്തിയത്.
ഒറിഗാമി ശില്പ്പശാല നടത്തി.
പ്രീ- പ്രൈമറി അധ്യാപകര്‍ക്കായി ബി. ആര്‍ . സി . തലത്തില്‍ ഒറിഗാമി , പാഴ്വസ്തു നിര്‍മ്മാണ ക്ലാസ് നടത്തി. ക്ലാസ്സിനു ഗവ: എല്‍. പി. സ്ക്കൂള്‍ ആലങ്കോട് പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ നേതൃത്വം നല്‍കി.
കായിക പ്രതിജ്ഞ എടുത്തു.
എല്ലാ ക്ലാസ്സിനും ഒരു കമ്പ്യൂട്ടര്‍ വീതം
ഉദ്ഘാടനം എ ഇ ഓ . ഹരിദാസ് മാസ്റ്റര്‍ നിര്‍വഹിച്ചു ,സംഘാടനം പീ .ടീ .എ .
സ്കൂള്‍ മുറ്റത്തും വിദ്യാരംഭം
വിജയദശമി നാളില്‍ സ്കൂള്‍ മുറ്റത്ത് നടന്ന വിദ്യാരംഭം ശ്രദ്ധേയമായി . ആലങ്കോട് ഗവ എല്‍ .പി. സ്ക്കൂളിലാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിധ്യാരംഭാത്തിന് അവസരം ഒരുക്കിയത്. സ്ക്കൂളിലെ നൂറു വര്ഷം പഴക്കമുള്ള കാണിക്കൊന്നത്തറയില്‍ ഒരുക്കിയ അരിയിലും , മണലിലും , പുസ്തകതിലുമാണ് കുട്ടികളും രക്ഷിതാക്കളും അറിവിന്ടെ ഹരിശ്രീ കുറിച്ചത്. പരിപാടിക്ക് സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഘരന്‍ മാസ്റ്റര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷമണന്‍ , അബ്ദു, ജിജിവര്‍ഗീസ് , അച്യുതന്‍ നായര്‍ , ടി. പി. രതീഷ് , രതിഷ എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രപുസ്തകം
106 വര്ഷം പ്രായമുള്ള കണിക്കൊന്ന മരത്തിനു ചുവട്ടില്‍ കുട്ടികള്‍ പുസ്തക പൂജയൊരുക്കി. ആലങ്കോട് ഗവ:എല്‍ .പി.സ്കൂളിലെ കുട്ടികളാണ് പുസ്തകപൂജയുടെ വേരിട്ടകാഴ്ചയോരുക്കിയത്. ക്ലാസ് റൂം പ്രവര്തനതിന്ടെ ഭാഗമായി രൂപം കൊണ്ട പോര്‍ട്ട് ഫോളിയോ ഫയല്‍ ഓരോകുട്ടിയും കണിക്കൊന്ന തറയുടെചുവടെ നിരത്തിവെച്ച് വട്ടത്തില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയാണ് പൂജവെച്ചത്.
പ്രവര്‍ത്തനത്തിന് പി. ടി. ഏ. പ്രസിഡണ്ട് പി. പി. മുഹമ്മത് , സ്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി. ശിവസഖരന്‍ , അച്യുതന്‍ നായര്‍ , പ്രധാനാധ്യാപകന്‍ കെ. കെ. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പട്ടാളമിറങ്ങി, നാട്ടുകാര്‍ ജാഗ്രതൈ!
അറിയിപ്പ്:
ആലങ്കോട് നിവാസികളുടെ പ്രത്യേക ശ്രദ്ധക്ക്. നാട്ടില്‍ 'ശുചിത്വസേന' എന്ന പേരില്‍ ആലങ്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക സംഘം പരിശോധനക്കായി ഇറങ്ങിയിട്ടുണ്ട്. വീടും പരിസരവും (കിണര്‍, തൊഴുത്ത് ഇവയൊക്കെ ഉള്‍പ്പെടും) വൃത്തിയുള്ളതാണോ, മാലിന്യങ്ങള്‍ അലക്ഷ്യമായി എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ, വെള്ളം, പ്രത്യേകിച്ചും കൊതുകുകള്‍ മുട്ടയിടാന്‍ പാകത്തില്‍ കേട്ടിനില്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അവര്‍ ഏതു നിമിഷവും നിങ്ങളുടെ വീട്ടിലെത്താം. കരുതിയിരിക്കുക!
ശുചിത്വസേന പണി തുടങ്ങിക്കഴിഞ്ഞു. ഓരോ വീട്ടിലും കയറിയിറങ്ങി മുക്കും മൂലയും അരിച്ചു പെറുക്കി, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് അവര്‍..
ഈ വിവരാന്വേഷണത്തില്‍ തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം.കണ്ടതും കേട്ടതുമൊക്കെ എഴുതി തയ്യാറാക്കി , ചര്‍ച്ച ചെയ്ത് അവിടെ വച്ചു തന്നെ അവര്‍ തീരുമാനിക്കുന്നു; 'ഈ വീട് ശുചിത്വവീട്' ആണോ അല്ലയോ എന്ന്‍.
"ഉം.. വല്യുപ്പാ.. ഇതു നല്ല ശുചിത്വമുള്ള വീട് തന്നെ".
ഇതാ ഞങ്ങടെ സര്‍ട്ടിഫിക്കറ്റ് :
വീണ്ടും, നമുക്കൊന്നോര്‍ത്തുനോക്കാം!
അഭ്യുദയകാംക്ഷി എന്ന വാക്കിന്റെ അര്‍ഥം 'കാണണോ' ? ഇതാ ശിവശങ്കരന്‍ മാഷ്.
നമ്മുടെ പ്രിയപ്പെട്ട ഈ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കം സ്കൂളിനു സമ്മാനിച്ചത് ഈ ഗേറ്റ്.
ഇല്ല മാഷേ, ഇനി ഈ കുസൃതിക്കുരുന്നുകള്‍ റോഡിലേക്ക് ഓടി ആരെയും ഭയപ്പെടുത്തില്ല; വൈകുന്നേരങ്ങളില്‍ ആരും നമ്മുടെ വിദ്യാലയം ദുരുപയോഗപ്പെടുത്തില്ല. അതിരുകല്‍ക്കപ്പുറത്തേക്ക് മനസ്സിനെ പറത്തി വിട്ട് ഈ സുരക്ഷിതത്വത്തിനുള്ളില്‍ ഞങ്ങള്‍ ആടിപ്പാടി നടന്നോളാം..
" ആലങ്കോട് നന്നങ്ങാടി കണ്ടെടുത്തു"
പത്രത്തില്‍ വാര്‍ത്ത വന്നത് ഓര്‍മയില്ലേ?
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ കുട്ടികളും അധ്യാപകരും എല്ലാം കൂടി ഒരുമിച്ച് അവിടെക്കെത്തി.
സംഭവം നടന്നത് സ്കൂളിന്റെ തൊട്ടടുത്താണ്. ഇവിടുത്തെ സംഗം ആര്‍ട്സ് ക്ലബിലെ അംഗങ്ങള്‍ ( നമ്മുടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തന്നെ) മൈതാനത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു ലോറി പോയി. പെട്ടന്നാണ് ലോറി പോയ ഭാഗത്ത് ഒരു കുഴി രൂപപ്പെട്ടത്. എല്ലാവരും ഓടിക്കൂടി. എന്താണെന്നറിയാനുള്ള ആകാംക്ഷ.. നേരം രാത്രിയാകുന്നു. ആദ്യത്തെ ആവേശത്തോടെയുള്ള ജോലിയില്‍ വക്കുകളൊക്കെ പൊട്ടിയെങ്കിലും ഏറെ പണിപ്പെട്ട് രാത്രി വൈകി ആ നന്നങ്ങാടി പുറത്തെടുത്തു. കൂട്ടത്തില്‍ ശൂലം, മഴു, കത്തി തുടങ്ങിയ ഇരുമ്പ് കൊണ്ടുള്ള പണിയായുധങ്ങളും.
നാട്ടുകാരില്‍ പലര്‍ക്കും പക്ഷെ ഇതിലൊന്നും യാതൊരു പുതുമയുമില്ല. ഇതു പോലത്തെ എത്ര എണ്ണം ഈ ഭാഗത്ത് കിളക്കുമ്പോഴും ജെ സി ബി വന്ന്‍ മണ്ണ് എടുക്കുമ്പോഴും കണ്ടിരിക്കുന്നു, ദൂരെക്കളഞ്ഞിരിക്കുന്നു എന്ന ഭാവമാണ് അവര്‍ക്ക്. പല തരം കഥകളും കേട്ടു. കൂട്ടത്തിലൊന്ന് ഏറെ രസകരമായിരുന്നു. പണ്ടത്തെ ആളുകള്‍ മരിക്കുമ്പോള്‍ അവരെ നന്നങ്ങാടിയില്‍ കുഴിച്ചിടുമത്രേ; ഒപ്പം പണിയായുധങ്ങളും.
നമ്മുടെ സ്കൂളിന്റെ ദാ ഇത്രേം അടുത്തു നിന്ന് ഒരു ചരിത്രസ്മാരകം കണ്ട സുഖത്തോടെ ഞങ്ങള്‍ തിരിച്ചു നടന്നു.
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന കൂട്ട ചിത്രരചനയുടെ ചലിക്കും ദൃശ്യങ്ങളിലേക്ക്..
കുടുംബ വിദ്യാഭ്യാസ സൗഹൃദ സദസ്സ്
ജൂണ്‍ മാസത്തിലെ ഒരു പകല്‍.
"മാഷന്മാരെന്താ സ്കൂളിലെ പോരാഞ്ഞ് ഇപ്പൊ വീട്ടിലുംവന്നു പഠിപ്പിക്കാന്‍ തൊടങ്ങ്യോ?" - കേശവേട്ടന്‍ മൂക്കത്ത് വിരല്‍ വച്ചു.
അതെ! ലക്ഷ്മണന്‍ മാഷും ഫസല് മാഷും ഇപ്പൊ സ്കൂളിനടുത്ത തച്ചുപറമ്പ് എന്ന ഗ്രാമത്തിലാണ്. അവര്‍ ഒറ്റക്കല്ല, സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുണ്ട്, PTAക്കാരുണ്ട്, MTAക്കാരുണ്ട്, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുണ്ട്.
വിദ്യാര്‍ഥികളിലെ പഠനപിന്നോക്കാവസ്ഥ മനസ്സിലാക്കി അവര്‍ക്ക് അതിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനാണ് പ്രധാനാധ്യാപകന്‍ ശ്രീ കെ കെ ലക്ഷ്മണന്‍ കുടുംബവിദ്യാഭ്യാസ സൗഹൃദസദസ്സുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രക്ഷിതാക്കളുമായി കൂടുതല്‍ ഇടപഴകുന്നതിലൂടെ അധ്യാപക-വിദ്യാര്‍ഥി ബന്ധതിന്നപ്പുറത്തു നിന്നു കൊണ്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള ഈ പദ്ധതി ഒരു പ്രദേശത്തെ 20 വീടുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നടത്തുന്നത്. തച്ചുപറമ്പിലെ ആദ്യഘട്ടം എം വി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ കെ ലക്ഷ്മണന്‍ ക്ലാസ്സെടുത്തു.
കെ കെ മായാദേവി, പി കെ കുഞ്ഞപ്പ, ടി വി രാമചന്ദ്രന്‍, പി പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി വി മുഹമ്മദ് ഫസല് റഹ്മാന്‍ നന്ദി പറഞ്ഞു.
നമുക്കൊന്നോര്‍ത്തു നോക്കാം..
പ്രവേശനോത്സവം, 2010
ലോക പരിസ്ഥിതിദിനാചരണം, സെപ്തം. 5
പരിസ്ഥിതി ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെക്കാണുന്ന ചിത്രത്തില്‍ click ചെയ്യുക
![]() |
തലേന്നു തന്നെ നാട്ടുകാരും കൂടി ഒത്തുചേര്‍ന്ന് ഒരുക്കങ്ങള്‍ തുടങ്ങിയതു കണ്ടോ? വേദനയോടെ പറയട്ടെ, സ്കൂളിലെ എല്ലാ കാര്യത്തിനും നമ്മോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണേട്ടന്‍(ഇടത്ത് നിന്നും മൂന്നാമത്) ഇപ്പോളില്ല. ആ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം. |
![]() |
വരുമ്പോഴേ അവര്‍ ശുചിത്വത്തെ കുറിച്ച് കേള്‍ക്കട്ടെ, കാണട്ടെ അല്ലെ? |
![]() |
നാടന്‍പാട്ട് സംഘം 'പന്തിരുകുല'ത്തിന്റെ ആശംസകള്‍.. |
![]() |
ഇക്കൊല്ലത്തെ ആദ്യത്തെ പ്രാര്‍ത്ഥന... "കരുണ തന്‍ കാതലേ കൈ തൊഴാം..!" |
![]() |
" പുതിയ കുരുന്നുകളെ വരവേല്‍ക്കാന്‍ നമ്മളെല്ലാം ഒരുമിച്ച്" വേദിയില്‍ പ്രധാനാധ്യാപകന്‍ കെ കെ ലക്ഷ്മണന്‍, PTA പ്രസിഡണ്ട് പി പി മുഹമ്മദ് , SWC അംഗങ്ങള്‍ രാമചന്ദ്രന്‍, രവീന്ദ്രന്‍, കൃഷ്ണന്‍ നായര്‍, കുഞ്ഞപ്പ, SWC ചെയര്‍മാന്‍ ശിവശങ്കരന്‍ മാഷ് |
![]() |
" ഞങ്ങള്‍ക്ക് വയ്യാതായേ.. ഇനീം മുട്ടായി തര്വോ മാഷേ..?" |
ലോക പരിസ്ഥിതിദിനാചരണം, സെപ്തം. 5
മന്ത്രി ശ്രീ പാലോളി മുഹമ്മദു കുട്ടി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു |
![]() |
പ്രമുഖര്‍ നിറഞ്ഞ വേദി ഹെഡ് മാസ്റര്‍ ശ്രീ കെ കെ ലക്ഷ്മണന്‍ സംസാരിക്കുന്നു |
മന്ത്രി ജനങ്ങളോട് |
![]() |
AEO ശ്രീ ഹരിമാസ്ടര്‍ |
നിറഞ്ഞ സദസ്സ് .. നമ്മുടെ നാട്ടുകാര്‍ |
![]() |
ഹാള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ മുറ്റത്ത് ഇരിപ്പുറപ്പിച്ചു; കുട്ടിപ്പട്ടാളം കളിയും തുടങ്ങി..! |
![]() | |
'മുറ്റത്തെ മുല്ലക്കും മണമുണ്ട്' അതെ, നമ്മുടെ കുട്ടികളുടെ തന്നെ ചിത്രങ്ങളാണിത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'കൂട്ട ചിത്രംവര'യില്‍ നിന്ന് . |
![]() |
നമ്മുടെ സ്കൂളുകളിലെ ഓരോ പരിപാടിയും ഓരോ കൂടിച്ചേരലുകളാണ്, സൗഹൃദം പുതുക്കലുകളാണ് , പങ്കു വക്കലുകളാണ്. അതിലൂടെ കൈവരുന്ന സമത്വം. ഇതു തന്നെയാണ് ഞങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്കാനാഗ്രഹിക്കുന്നതും |
പരിസ്ഥിതി ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെക്കാണുന്ന ചിത്രത്തില്‍ click ചെയ്യുക
![]() |
പരിസ്ഥിതിദിനാചരണം |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)
കാഴ്ചക്കാര്‍ ഇതു വരെ
copyright@glpsalancode. Blogger പിന്തുണയോടെ.
തിരയൂ
ഉള്ളടക്കം
-
▼
2010
(21)
-
►
ഒക്ടോബർ
(13)
- കേരള ക്വിസ് മാതൃകയായി.
- ഫീല്‍ഡ് ട്രിപ്പ് നടത്തി .
- ഒറിഗാമി ശില്പ്പശാല നടത്തി.
- കായിക പ്രതിജ്ഞ എടുത്തു.
- BASIC LITERACY PROGRAMME CLASS CONDUCTED BY ...
- ക്ലാസിനു പുറത്ത് ഒരു മരം നിര്‍മ്മാണം ; കെ ....
- എല്ലാ ക്ലാസ്സിനും ഒരു കമ്പ്യൂട്ടര്‍ വീതം ...
- സ്കൂള്‍ മുറ്റത്തും വിദ്യാരംഭം
- ചിത്രപുസ്തകം
- 106 വര്ഷം പ്രായമുള്ള കണിക്കൊന്ന മരത്തിനു ചുവട്ട...
- പട്ടാളമിറങ്ങി, നാട്ടുകാര്‍ ജാഗ്രതൈ!
- വീണ്ടും, നമുക്കൊന്നോര്‍ത്തുനോക്കാം!
- " ആലങ്കോട് നന്നങ്ങാടി കണ്ടെടുത്തു"
-
►
ഒക്ടോബർ
(13)

- ജി എല്‍ പി സ്കൂള്‍ ആലങ്കോട്
- എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം