പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന കൂട്ട ചിത്രരചനയുടെ ചലിക്കും ദൃശ്യങ്ങളിലേക്ക്..
Home / Archive for സെപ്റ്റംബർ 2010
കുടുംബ വിദ്യാഭ്യാസ സൗഹൃദ സദസ്സ്
ജൂണ്‍ മാസത്തിലെ ഒരു പകല്‍.
"മാഷന്മാരെന്താ സ്കൂളിലെ പോരാഞ്ഞ് ഇപ്പൊ വീട്ടിലുംവന്നു പഠിപ്പിക്കാന്‍ തൊടങ്ങ്യോ?" - കേശവേട്ടന് മൂക്കത്ത് വിരല്‍ വച്ചു.
അതെ! ലക്ഷ്മണന് മാഷും ഫസല്‍ മാഷും ഇപ്പൊ സ്കൂളിനടുത്ത തച്ചുപറമ്പ് എന്ന ഗ്രാമത്തിലാണ്. അവര്‍ ഒറ്റക്കല്ല, സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുണ്ട്, PTAക്കാരുണ്ട്, MTAക്കാരുണ്ട്, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുണ്ട്.
വിദ്യാര്‍ഥികളിലെ പഠനപിന്നോക്കാവസ്ഥ മനസ്സിലാക്കി അവര്‍ക്ക് അതിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനാണ് പ്രധാനാധ്യാപകന് ശ്രീ കെ കെ ലക്ഷ്മണന് കുടുംബവിദ്യാഭ്യാസ സൗഹൃദസദസ്സുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രക്ഷിതാക്കളുമായി കൂടുതല്‍ ഇടപഴകുന്നതിലൂടെ അധ്യാപക-വിദ്യാര്‍ഥി ബന്ധതിന്നപ്പുറത്തു നിന്നു കൊണ്ട് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള ഈ പദ്ധതി ഒരു പ്രദേശത്തെ 20 വീടുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നടത്തുന്നത്. തച്ചുപറമ്പിലെ ആദ്യഘട്ടം എം വി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ കെ ലക്ഷ്മണന് ക്ലാസ്സെടുത്തു.
കെ കെ മായാദേവി, പി കെ കുഞ്ഞപ്പ, ടി വി രാമചന്ദ്രന്, പി പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി വി മുഹമ്മദ് ഫസല്‍ റഹ്മാന് നന്ദി പറഞ്ഞു.
നമുക്കൊന്നോര്ത്തു നോക്കാം..
പ്രവേശനോത്സവം, 2010
ലോക പരിസ്ഥിതിദിനാചരണം, സെപ്തം. 5
പരിസ്ഥിതി ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെക്കാണുന്ന ചിത്രത്തില്‍ click ചെയ്യുക
![]() |
തലേന്നു തന്നെ നാട്ടുകാരും കൂടി ഒത്തുചേര്‍ന്ന് ഒരുക്കങ്ങള്‍ തുടങ്ങിയതു കണ്ടോ? വേദനയോടെ പറയട്ടെ, സ്കൂളിലെ എല്ലാ കാര്യത്തിനും നമ്മോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണേട്ടന്(ഇടത്ത് നിന്നും മൂന്നാമത്) ഇപ്പോളില്ല. ആ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം. |
![]() |
വരുമ്പോഴേ അവര്‍ ശുചിത്വത്തെ കുറിച്ച് കേള്‍ക്കട്ടെ, കാണട്ടെ അല്ലെ? |
![]() |
നാടന്‍പാട്ട് സംഘം 'പന്തിരുകുല'ത്തിന്റെ ആശംസകള്‍.. |
![]() |
ഇക്കൊല്ലത്തെ ആദ്യത്തെ പ്രാര്‍ത്ഥന... "കരുണ തന് കാതലേ കൈ തൊഴാം..!" |
![]() |
" പുതിയ കുരുന്നുകളെ വരവേല്‍ക്കാന്‍ നമ്മളെല്ലാം ഒരുമിച്ച്" വേദിയില്‍ പ്രധാനാധ്യാപകന് കെ കെ ലക്ഷ്മണന്, PTA പ്രസിഡണ്ട് പി പി മുഹമ്മദ് , SWC അംഗങ്ങള്‍ രാമചന്ദ്രന്, രവീന്ദ്രന്, കൃഷ്ണന് നായര്‍, കുഞ്ഞപ്പ, SWC ചെയര്മാന് ശിവശങ്കരന് മാഷ് |
![]() |
" ഞങ്ങള്‍ക്ക് വയ്യാതായേ.. ഇനീം മുട്ടായി തര്വോ മാഷേ..?" |
ലോക പരിസ്ഥിതിദിനാചരണം, സെപ്തം. 5
മന്ത്രി ശ്രീ പാലോളി മുഹമ്മദു കുട്ടി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു |
![]() |
പ്രമുഖര്‍ നിറഞ്ഞ വേദി ഹെഡ് മാസ്റര്‍ ശ്രീ കെ കെ ലക്ഷ്മണന് സംസാരിക്കുന്നു |
മന്ത്രി ജനങ്ങളോട് |
![]() |
AEO ശ്രീ ഹരിമാസ്ടര് |
നിറഞ്ഞ സദസ്സ് .. നമ്മുടെ നാട്ടുകാര്‍ |
![]() |
ഹാള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ മുറ്റത്ത് ഇരിപ്പുറപ്പിച്ചു; കുട്ടിപ്പട്ടാളം കളിയും തുടങ്ങി..! |
![]() | |
'മുറ്റത്തെ മുല്ലക്കും മണമുണ്ട്' അതെ, നമ്മുടെ കുട്ടികളുടെ തന്നെ ചിത്രങ്ങളാണിത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന 'കൂട്ട ചിത്രംവര'യില്‍ നിന്ന് . |
![]() |
നമ്മുടെ സ്കൂളുകളിലെ ഓരോ പരിപാടിയും ഓരോ കൂടിച്ചേരലുകളാണ്, സൗഹൃദം പുതുക്കലുകളാണ് , പങ്കു വക്കലുകളാണ്. അതിലൂടെ കൈവരുന്ന സമത്വം. ഇതു തന്നെയാണ് ഞങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്കാനാഗ്രഹിക്കുന്നതും |
പരിസ്ഥിതി ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെക്കാണുന്ന ചിത്രത്തില്‍ click ചെയ്യുക
![]() |
പരിസ്ഥിതിദിനാചരണം |
ജി എല്‍ പി എസ് ആലങ്കോടില്‍ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയേണ്ടെ? സന്ദര്‍ശിക്കൂ http://twitter.com/glpsalancode
ഇത് ഞങ്ങളുടെ ആലങ്കോട് സ്കൂള്‍
മധ്യകേരളത്തിലെ ആലങ്കോട് എന്ന ഒരു കൊച്ചു നാട്ടിന്‍പുറം അക്ഷരപ്പൊട്ടുകള്‍ സ്വപ്നം കണ്ടു തുടങ്ങിയിട്ട് 106 വര്‍ഷങ്ങള്‍ പിന്നിടുന്നു. അതെ, ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നന്മയും ഏറ്റുവാങ്ങി ഗ്രാമത്തിന്റെ അതിര്വരമ്പുകള്ക്കപ്പുറത്തെക്കും വെളിച്ചം പരത്തി ആലങ്കോട് ജി എല്‍ പി സ്കൂള്‍ മുന്നോട്ടു തന്നെ!
എത്രയെത്ര മഹാരഥന്മാരായ അധ്യാപകര്‍, എത്രയെത്ര പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍.. ആലങ്കോട് ലീലാകൃഷ്ണന്, സന്തൂര്‍ ഹരിദാസ് തുടങ്ങിയ പ്രഗത്ഭര്‍ അതില്‍ ചില മുത്തുകള്‍ മാത്രം.
കാലം മോടി പിടിപ്പിച്ച വിദ്യാലയത്തിന്റെ മുറ്റത്ത് ഇപ്പോഴും ആ കണിക്കൊന്നയുണ്ട്. നിങ്ങള്‍ക്കോര്‍മയില്ലേ? സ്കൂളിന്റെ അടിത്തറ പാകിയ അന്ന് ഈ മണ്ണില്‍ വേര് പടര്‍ത്താന്‍ തുടങ്ങി, ഇപ്പോഴും നമ്മുടെ രണ്ടാം ക്ലാസ്സുകാര്‍ക്കും മൂന്നാം ക്ലാസ്സുകാര്‍ക്കും മാലയുണ്ടാക്കാന്‍ പൂഞെട്ടു നല്കുന്ന, എല്ലാ വേനലവധിക്കും മഞ്ഞപ്പട്ടുടുത്തു നില്ക്കുന്ന അതേ കണിക്കൊന്ന..
ഈ കൊന്നച്ചോട്ടിലിരുന്ന് നല്ല നല്ല അക്ഷരങ്ങളെ കൂട്ടിച്ചേര്‍ത്ത് നമുക്കിനിയും നല്ലൊരു നാളെ ഉണ്ടാക്കാം..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)
കാഴ്ചക്കാര്‍ ഇതു വരെ
11607
copyright@glpsalancode. Blogger പിന്തുണയോടെ.
തിരയൂ
ഉള്ളടക്കം

- ജി എല്‍ പി സ്കൂള്‍ ആലങ്കോട്
- എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം